പൂനൂർ: ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പൂനൂർ ഗവ ഹയർസെക്കണ്ടറി സ്കൂളിന് മുൻവശം വെച്ച് കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ. സ്ക്കൂൾ യൂണിഫോമിൽ നിൽക്കുകയായിരുന്ന മങ്ങാട് നെരോത്ത് നീരോലിപ്പിൽ അബ്ദുൽ കരീമിൻ്റെ മകൻ മുഹമ്മദ് ഷാമിൽ (20) മങ്ങാട് കല്ലുവീട്ടിൽ സലീമിൻ്റെ മകൻ നിയാസ് കെ.വി (20) എന്നിവരിൽ നിന്നാണ് കുഴൽപണമായി വിതരണം ചെയ്യാനായി കൊണ്ടുവന്ന പത്ത് ലക്ഷത്തി പതിനായിരം രൂപ ബാലുശ്ശേരി പോലീസ് സബ് ഇൻസ്പ്ക്ടർ റഫീക്ക് പി യും സംഘവും ചേർന്ന് പിടിച്ചത്.
പ്രതികൾ സ്ഥിരമായി ഇത്തരം ജോലി ചെയ്തു വരാറുണ്ടെന്ന് അറിവായിട്ടുണ്ട്. പ്രതികളെ സ്റ്റേഷനിൽ നിന്നും ജാമ്യം നൽകി വിട്ടയച്ചു.എസ് ഐ യെ കൂടാതെ സിപിഒ മാരായ ബഷീർ, ബിജു കെ ടി, രജീഷ് എന്നിവരും കൂടെ ഉണ്ടായിരുന്നു.
Tags:
POONOOR