Trending

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം.

മങ്ങാട് : മങ്ങാട് എ യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം  അദ്ധ്യാപകൻ, നാടക സംവിധായകൻ, തിരക്കഥകൃത്ത്, വിദ്യാരംഗം സ്റ്റേറ്റ് അവാർഡ് ജേതാവ്, എന്നീ നിലകളിൽ പ്രശസ്തനായ വിനോദ് പാലങ്ങാട് നിർവഹിച്ചു. കുട്ടികളിലെ സർഗവാസനകളെ തൊട്ടുണർത്തുന്ന ഒട്ടനവധി മനോഹര നിമിഷങ്ങൾ കാഴ്ച്ചവെക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സിലൂടെ കഴിഞ്ഞു.

കുട്ടികൾ കുളിരായും.... പുഴയായും..... കാറ്റായും... മരമായും.. അദ്ദേഹത്തോടൊപ്പം തകർത്തഭിനയിച്ചു.നാടൻ പാട്ടിന്റെയും കവിതയുടെയും ഈരടികളിലൂടെ അവർ ഒഴുകി നടന്നു. ചടങ്ങിൽ  ഹെഡ്മിസ്ട്രെസ് കെ. എൻ ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി. അബ്ദുൽ ജബ്ബാർ മാസ്റ്റർ .കെ ഉമ്മർ മാസ്റ്റർ കെ. ആർ. പ്രിയ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.

വിദ്യാരംഗം സാഹിത്യവേദി കൺവീനർ പി. കെ. ലൂന ടീച്ചർ സ്വാഗതവും,വിദ്യാർത്ഥി പ്രതിനിധി നസൽ അബ്ദുള്ള നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right