കോഴിക്കോട് : കോഴിക്കോട് സമരം തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ആംബുലൻസിനായി തുറന്നു നൽകാത്ത നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
നല്ലളം ദേശീയ പാതയിലാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്. നല്ലളം പോലീസ് സ്റ്റേഷൻ മാർച്ച് തടയാനാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ദേശീയപാത ഒരു മണിക്കൂർ തടഞ്ഞു. രാമനാട്ടുകരയിൽ നിന്നെത്തിയ ആംബുലൻസിനാണ് ബാരിക്കേഡ് തുറന്നു നൽകാത്തത്.
എന്നാൽ ആംബുലൻസിന് വഴി തിരിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിരുന്നതായി പോലീസ് പറയുന്നു.മിംസ് ആശുപത്രിയിലേക്ക് 95 വയസ്സുള്ള രോഗിയുമായി പോയതാണ് ആംബുലൻസ്.
Tags:
KOZHIKODE