Trending

മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് കാർഡ് [UHID] നിർബന്ധമാക്കുന്നു.

പൂനൂർ:മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി എത്തുന്നവർക്ക് ഒ പി ടിക്കറ്റ് കൂടാതെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള ഇ-ഹെൽത്ത് കാർഡ്(UHID കാർഡ്) നിർബന്ധമാക്കുന്നു .

ഈയൊരു പദ്ധതി പൂർണ്ണമായും നടപ്പിലാക്കുന്നതോടെ ഒ.പി. ടിക്കറ്റുകൾ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനും, ഓൺലൈൻ അപ്പോയിൻമെന്റ് എടുക്കാനും, വിദഗ്ധരായ സ്പെഷലിസ്റ്റ് ഡോക്ടർമാരെ വീട്ടിലിരുന്ന് കൺസൾട്ട് ചെയ്യുക തുടങ്ങി ഒട്ടനവധി ഗുണങ്ങളാണ് പൊതുജനങ്ങൾക്കായി മുന്നോട്ടുവയ്ക്കുന്നത്.

ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ കേരളത്തിൽ അതിവേഗം പുരോഗമിക്കുകയാണ് യു എച്ച് ഐ ഡി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പർ നിർബന്ധമാണ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർക്കാറിന്റെ ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഈ അക്കൗണ്ട് ഉപയോഗിക്കാം നിങ്ങളുടെ ഫോൺ നമ്പറുമായി ഈ അക്കൗണ്ട് ലിങ്ക് ചെയ്യാവുന്നതാണ്.

ഒ.പി.യിൽ കാണിക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ ഫോൺ നമ്പർ എന്നിവയാണ് ഇ-ഹെൽത്ത് കാർഡിനായി കൈയിൽ കരുതേണ്ടത് .ഒരു കാർഡിന് 20 രൂപ നൽകേണ്ടതുണ്ട്. കാർഡ് നഷ്ടപെട്ടാൽ പിന്നീട് കാർഡിന് 50 രൂപ നൽകേണ്ടതാണ്.

ഇ-ഹെൽത്ത് കാർഡ്  രജിസ്ട്രേഷൻ എല്ലാവർക്കും സ്വന്തമായി ചെയ്യാവുന്നതാണ്.

ഇ-ഹെൽത്ത് കാർഡിനായി രജിസ്റ്റർ ചെയ്യുന്ന വിധം.

1. https://ehealth.kerala.gov.in/portal/uhid-reg എന്ന ലിങ്കിലേക്ക് പോകുക.
 
2. തുറന്നു വരുന്ന കോളത്തിൽ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക.

3. ‘I agree' എന്നത് തിരഞ്ഞെടുക്കുക

4. 'Proceed' എന്നത് ക്ലിക്ക് ചെയ്യുക

5. കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക. നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും. 

6.  മെസ്സേജ് ആയി വന്ന OTP സ്ക്രീനിൽ ടൈപ്പ് ചെയ്യുക.

7. Verify എന്ന് ക്ലിക്ക് ചെയ്യുക. 

8. നിങ്ങളുടെ പേരും വിശദാംശങ്ങളും സ്ക്രീനിൽ  പ്രദർശിപ്പിക്കും.

9. നിങ്ങൾക്ക് ആവശ്യമുള്ള മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.

10. SUBMITഎന്നത് ക്ലിക്ക് ചെയ്യുക. 

11. നിങ്ങളുടെ UH ID നമ്പർ സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട ഒരു SMS നിങ്ങൾക്ക് ലഭിക്കും. 

നിങ്ങളുടെ UHID രജിസ്ട്രേഷൻ പൂർത്തിയായി.

ഈ രജിസ്ട്രേഷനായി ഉപയോഗിച്ച മൊബൈൽ നമ്പർ അല്ലെങ്കിൽ നിങ്ങൾക്ക് ലഭിച്ച UHID നമ്പർ കൊണ്ടു വന്ന് മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ  നിന്ന് ഇ-ഹെൽത്ത് കാർഡ് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.രാവിലെ10 മണി മുതൽ 4 മണിവരെ കാർഡ് പ്രിന്റിംഗ് ഉണ്ടായിരിക്കുന്നതാണെന്ന് മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

Previous Post Next Post
3/TECH/col-right