Trending

ഭരണകൂട ഭീകരതക്കതിരെ ബീച്ചിൽ കലാകാരൻമാരുടെ പ്രതിഷേധം നാളെ

കോഴിക്കോട് :ഭരണകൂട ഭീകരതക്കതിരെ തനിമ കലാ സാംസ്കാരിക വേദി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ രണ്ടിന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചിൽ കലാകാരൻമാരുടെ പ്രതിഷേധം സംഘടിപ്പിക്കും. 

വാക്കും വരയും, പ്രതിഷേധ പട്ടുകളുടെ അവതരണം, കലാവിഷ്കാരങ്ങൾ എന്നിവ നടക്കും.സാഹിത്യകാരൻ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്യും.

പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തിൽ പ്രസിഡന്റ് ടി.കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.കെ.പി. മുസ്തഫ,നസീബ ബശീർ ,ബാബു സൽമാൻ , ശിഹാബുദ്ദീൻ ഇബ്നു ഹംസ,റിയാസ്  കുറ്റിക്കാട്ടൂർ ,സലാം കരുവമ്പൊയിൽ,ബക്കര്‍ വെള്ളിപറമ്പ്,ഡോ. ശറഫുദ്ദീൻ കടമ്പോട്ട്,അമീന്‍ ജൗഹര്‍,അശ്റഫ് വെള്ളിപറമ്പ്,ബശീർ പൊറ്റശ്ശേരി,ശമീർ ബാബു കൊടുവള്ളി, എം.എൻ അബ്ദുല്ല, അശ്റഫ് വാവാട് എന്നിവർ സംസാരിച്ചു.സെക്രട്ടറിസി.എ. കരീം സ്വാഗതം പറഞ്ഞു.
Previous Post Next Post
3/TECH/col-right