Trending

കൊടുവള്ളിയില്‍ ഭക്ഷ്യവിഷബാധ; ആറുപേർ ചികിത്സയിൽ.

കൊടുവള്ളി: കൊടുവള്ളിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ.ബുധനാഴ്ച ഉച്ചയ്ക്കാണ് ഹോട്ടലിൽ നിന്നും ഇവർ ചിക്കനും മയോണൈസും കഴിച്ചത്. നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പത്തുപേരാണ് ഒരുമിച്ച് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. ഫ്രൈഡ് ചിക്കനും മയോണൈസുമാണ് കഴിച്ചത്. ഇതിൽ മയോണൈസ് കഴിച്ച ആറുപേർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.നാലുപേർ മയോണൈസ് കഴിച്ചിരുന്നില്ല. ഇവർക്ക് അസ്വസ്ഥതകൾ ഒന്നും ഉണ്ടായില്ല.

പഴകിയ ഭക്ഷണം വിൽക്കുന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഒരാഴ്ച മുൻപ് കൊടുവള്ളിയിൽ  ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു
Previous Post Next Post
3/TECH/col-right