കോഴിക്കോട്: ഓണക്കാലത്ത് മലബാർ മിൽമയ്ക്ക് വിൽപ്പനയിൽ മികച്ച നേട്ടം. ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 48.58 ലക്ഷം ലിറ്റർ പാലും 9.03 ലക്ഷം കിലോ തൈരും വിപണനം നടത്താൻ മലബാർ മിൽമയ്ക്ക് കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് യഥാക്രമം പാലിൽ ആറ് ശതമാനവും തൈരിന്റെ വിൽപ്പനയിൽ 11ശതമാനവും വർദ്ധനവ് ഉണ്ടായി.
പൂരാടം, ഉത്രാടം ദിവസങ്ങളിൽ മാത്രമായി 25 ലക്ഷം ലിറ്റർ പാൽ വിൽപ്പന നടത്തി.ഇതു കൂടാതെ 573 മെട്രിക് ടൺ നെയ്യും 173 മെട്രിക് ടൺ പായസം മിക്‌സും 53 മെട്രിക് ടൺ പേഡയും ഓണത്തോടനുബന്ധിച്ച് മലബാർ മിൽമ വിൽപ്പന നടത്തിയെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മലബാർ മിൽമ മാനെജിംഗ് ഡയറക്ടർ ഡോ.പി.മുരളി എന്നിവർ അറിയിച്ചു.
Tags:
KOZHIKODE