എളേറ്റിൽ: കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ബാലാകേരളം വിദ്യാർത്ഥികളുടെ സംഗമം കുട്ടിപ്പട്ടം 2.0 എളേറ്റിൽ വട്ടോളി മെറുസില കൺവൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റാഷിദ് സബാൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം ഉമ്മർ മാസ്റ്റർ , ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റർ , മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ , എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി റഊഫ് , പി. മുഹമ്മദ് , എം.എ ഗഫൂർ മാസ്റ്റർ , ഒ.കെ ഇസ്മായിൽ , എം.നസീഫ് , ജീലാനി കൂടത്തായി , റാഷിദ് കാരക്കാട് എന്നിവർ പ്രസംഗിച്ചു .
മണ്ഡലം ജനറൽ സെക്രട്ടറി ഹസീൽ അലി സ്വാഗതവും ട്രഷറർ അജാസ് കൊളത്തക്കര നന്ദിയും പറഞ്ഞു.
വിവിധ സെഷനുകളിലായി രമേശ് കാവില്‍, നൂര്‍ ജലീല, ബാലകേരളം സംസ്ഥാന ക്യാപറ്റൻ ആദിൽ ചെലേമ്പ്ര , ഉജ്വല ബാല്യം അവാർഡ് ജേതാവ് ആസിം വെളിമണ്ണ, മജീഷ്യൻ ഉസ്താദ് മജീദ് മടവൂർ, പി. കെ. എം അനസ്, വ്ലോഗാർമാരായ അൻഷി ഫെമി, പിയാനോ ആർടിസ്റ്റ് ഫഹ്ദ നരിക്കുനി, ഫ്രീസ്റ്റൈൽ ഫുട്ബോളർ ജസീം തീക്കുനി, ടീ പൗഡർ ആർടിസ്റ്റ് ഷഹൽ പി വി, പോപ്പുലർ മ്യൂസിക്കൽ പെർഫോമർ റിജ് വാൻ, ഗായകൻ ഷിഹാദ് ഷാ തുടങ്ങിയവർ സംസാരിച്ചു.
നിയോജക മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ഫാസിൽ കാഞ്ഞിരത്തിങ്ങൽ , കബീർ വെണ്ണക്കോട് , അനസ് മദ്രസാ ബസാർ , ജസീൽ പന്നൂർ , ഷബീർ മടവൂർ , ഷഫീഖ് വി.ടി , അസ്ലം പന്നിക്കോട്ടൂർ , ഷഫിൽ ഗഫൂർ , ഫുആദ് നരിക്കുനി നേതൃത്വം നൽകി .
Tags:
ELETTIL NEWS