Trending

മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു

എളേറ്റിൽ:കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി എം.പി.മുഹമ്മദ് ഇസ്ഹാഖ് ചുമതലയേറ്റു. ടി എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ഡി സി സി പ്രസിഡണ്ട് അഡ്വ: കെ പ്രവി ൺകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി. പ്രസിഡണ്ട് കെ.സി.അബു മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി. മെമ്പർ എ. അരവിന്ദൻ , ഡി. സി. സി.സെക്രട്ടറിമാരായ സി.ടി. ഭരതൻ മാസ്റ്റർ, എം.എം.വിജയകുമാർ, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി. ശശീന്ദ്രൻ മാസ്റ്റർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ. പി. വിനോദ് കുമാർ , സി.ടി. വനജ, കെ.കെ. ആലി മാസ്റ്റർ,അബു ചളിക്കോട്,പ്രിയങ്ക കരൂഞ്ഞിയിൽ, ഷമീർ പരപ്പാറ,മുഹ്തസിൻ എളേറ്റിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ബാലകൃഷ്ണൻ സ്വാഗതവും, എം.പി. മുഹമ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right