Trending

ഓർമ്മയിൽ ഒരിക്കൽ കൂടി ബേപ്പൂർ സുൽത്താൻ.

മങ്ങാട്:ബഷീർ ദിനത്തിൽ  മങ്ങാട്  എ. യു. പി സ്കൂളിലെ  വിദ്യാർത്ഥികൾ  സ്കൂൾ അങ്കണത്തിലെ മാങ്കോസ്റ്റിൻ ചുവട്ടിൽ ഒത്തുകൂടിയത് വേറിട്ട അനുഭവമായി തീർന്നു.ചാരുകസേരയിലിരിക്കുന്ന  ബഷീറിനു ചുറ്റും അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത  കഥാപാത്രങ്ങളായ പാത്തുമ്മയും ആടും  സുഹറയും മജീദും  അണിനിരന്നത് ബഷീർ അനുസ്മരണം അവിസ്മരണീയമാക്കി തീർത്തു.

പാത്തുമ്മയുടെ ആട് , ബാല്യകാലസഖി  എന്നിവയിലെ കഥാംശം പ്രധാനാധ്യാപിക  കെ. എൻ  ജമീല ടീച്ചർ  പകർന്നു നൽകിയത്  വളരെ ആസ്വാദ്യകരമായി. ബഷീർ കഥാപാത്രങ്ങളെ തനതായ രീതിയിൽ  കുട്ടികൾ അവതരിപ്പിച്ചപ്പോൾ ബേപ്പൂർ സുൽത്താനും  അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും  കുട്ടികൾക്ക് പ്രിയപ്പെട്ടവരായി മാറി.
Previous Post Next Post
3/TECH/col-right