Trending

ഔദ്യോ​ഗിക പ്രഖ്യാപനത്തിന് മുൻപ് വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടിയെന്ന് കോഴിക്കോട് കലക്ടർ

കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 25-07-2023ന് അവധി. ഔദ്യോ​ഗികമായി അവധി പ്രഖ്യാപിക്കുന്നതിന് മുൻപ് അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടന്നിരുന്നു. ഇതിനെതിരെ മുന്നറിയിപ്പുമായി ജില്ലാ കലക്ടർ എ.ഗീത രംഗത്ത്. അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കലക്ടർ രംഗത്തെത്തിയത്.

ഇന്നലെ രാത്രി 7.45ഓടെയാണ് ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യം ജില്ലാ കലക്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് മുൻപ് ആറു മണി മുതൽ കോഴിക്കോട് ജില്ലയിൽ അവധിയാണെന്ന പ്രചാരണം വ്യാപകമായിരുന്നു.

‘‘ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 24ന് വൈകിട്ട് 7.45ഓടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറു മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും’’ – ജില്ലാ കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.
Previous Post Next Post
3/TECH/col-right