പൂനൂർ:കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്.ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റും കാർ പാർക്കിംഗ് ഷെഡും തകർത്തു.
പരിക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താൽ ഈ റൂട്ടിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Tags:
WHEELS