പൂനൂർ: പൂനൂർ ജി.എം. എൽ.പി സ്കൂളിൽ വാർഷിക ജനറൽ ബോഡിയാഗം റിയാസ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിദ.പി. ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ യു.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ എൻ.കെ. മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈമ എ.പി.നന്ദിയും പറഞ്ഞു.
പി.ടി.എ പ്രസിഡണ്ടായി അഫ്സൽ കോളിക്കൽ വൈസ് പ്രസിഡണ്ടായി അബ്ദുൽ ലത്തീഫ് ഐ.എം എന്നിവരെയും എസ്.എം.സി ചെയർമാനായി സഫീർ.സി.പി. വൈസ് ചെയർപേഴ്സൺ ആയി സനിത എന്നിവരെയും മാതൃസമിതി അധ്യക്ഷയായി ജൈഷ്ണജ ഉപാധ്യക്ഷയായി സയീറ എന്നിവരെയും തെരഞ്ഞെടുത്തു.
Tags:
EDUCATION