തിരുവനന്തപുരം: കര്‍ക്കിടക വാവ് പ്രമാണിച്ച് ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 17ന് അവധിയായിരിക്കും എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.
ജൂലൈ 16 ഞായറാഴ്ചയാണ് കര്‍ക്കടക സംക്രാന്തി.
ജൂലൈ 17 തിങ്കളാഴ്ച കര്‍ക്കിടകമാസം ഒന്നാം തീയതി കര്‍ക്കിടക വാവ് ആണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് പിതൃതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
റേഷൻ കടകൾക്ക് അവധി
കര്‍ക്കിടകവാവ് പ്രമാണിച്ച് ജൂലൈ 17 ന് ഉച്ചയ്ക്ക് ഒരു മണി വരെ റേഷന്‍ കടകള്‍ക്ക് നിയന്ത്രിത അവധിയായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു
Tags:
KERALA