Trending

മാലിന്യ പ്ലാന്റിലേക്കുള്ള ലോറി അടിച്ച് തകര്‍ത്ത സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.

താമരശ്ശേരി: കൊട്ടാരക്കോത്ത് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ട്രയല്‍ റണ്‍ നടത്താന്‍ വിറകുമായി വന്ന ലോറി അടിച്ച് തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരായണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകിട്ട് മലപുറം അങ്ങാടിയില്‍ വെച്ചാണ് ലോറി തടഞ്ഞ് അക്രമിച്ചത്.

കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ സമരം നടക്കുന്നതിനാല്‍ പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ ഇന്നലെ രാവിലെ ട്രയല്‍ റണ്‍ നടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനാല്‍ വാഹനം കടത്തിവിടാനായില്ല.തുടര്‍ന്ന് 30 പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെയാണ് പ്ലാന്റിലേക്ക് വിറകുമായി എത്തിയ ലോറി മലപുറം അങ്ങാടിയില്‍ തടഞ്ഞ് ചില്ല് അടിച്ച് തകര്‍ത്തത്. ഇറങ്ങി ഓടിയ ഡ്രൈവറെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു.
Previous Post Next Post
3/TECH/col-right