Trending

വാവാട് ഉസ്താദ് ഉറൂസ് മുബാറക്കിന് പ്രൗഢോഉജ്ജ്വല തുടക്കം.

കൊടുവള്ളി:വാവാട് സൈനുൽ ഉലമ അറബിക് കോളേജ് 14ആം വാർഷിക സമ്മേളനത്തിനും സൂഫിവര്യനും,സമസ്ത മുശാവറ അംഗവും ആയിരുന്ന വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ രണ്ടാം ഉറൂസ് മുബാറക്കിനും കൊടിയേറി.ജുമുഅ നിസ്‌കാരാനന്തരം മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമായി.സ്വാഗതസംഘം ചെയർമാൻ കെ സി മമ്മൂട്ടി മുസ്‌ലിയാർ പതാക ഉയർത്തി.

സിയാറത്തിന് വാവാട് മഹല്ല് ഖാളി കുന്നുമ്മൽ അബ്ദുള്ള മുസ്‌ലിയാർ,മഹല്ല് പ്രസിഡണ്ട് കെ അബ്ദുൽ ബാരി ബാഖവി എന്നിവർ നേതൃത്വം നൽകി.
കോളേജ് പ്രൻസിപ്പാൾ PK മുഹമ്മദ് ഹസൻ ദാരിമി മഹല്ല് ഖത്തീബ് അബ്ദുൽ സമദ് ബാഖവി  വാവാട് മഹല്ല് ജന: സെക്രട്ടറി എ കെ കുഞ്ഞി മുഹമ്മദ് മാസ്റ്റർ ,പി പി ഖാദർ ഹാജി , എംപി സലിം മാസ്റ്റർ  ,  സിദ്ധീഖ് ഫൈസി നടന്മൽ പോയിൽ ,അബ്ദുൽ റഹീം മുസ്ലിയാർ, പി സി ഹുസൈൻ ഹാജി, കെ സി പി മുഹമ്മദ്  , PV ബഷീർ എം പി മുഹ്സിൻ |ഏ പി മൂസ , പി.പി. സി അബ്ദുള്ള , പി എം മൊയ്തീൻ കൺവീനർമാരായ എം ടി  അയ്യൂബ് ഖാൻ ,ജാഫർ ആർ കെ  ,ഒ ക്കെ സലിം, സൈദുമർ  ,മുസ്തഫ കമാൽ വി.ടി ജാഫർ ,
കെ കെ അലി , ഒ.കെ സുലൈമാൻ , വി പി മുഹമ്മദലി . വി കെ മജീദ്‌ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ന് രണ്ട് മണിക്ക് നടക്കുന്ന വനിതാ സംഗമത്തിൽ പി പി ഖാദർ ഹാജി അധ്യക്ഷത വഹിക്കും.കെ അബ്ദുസമദ് ബാഖവി ഉദ്ഘാടനം ചെയ്യും.പി കെ മുഹമ്മദ് ബാഖവി അൽ ഹൈതമി,മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകീട്ട് നടക്കുന്ന യുവജന,വിദ്യാർത്ഥി & പ്രവാസി സംഗമത്തിൽ റഫീഖ് സകരിയ ഫൈസി മുഖ്യപ്രഭാഷണം നടത്തും.

18 ന് എസ്.വൈ.എസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആമില സംഗമം നടക്കും.സയ്യിദ് നജ്മുദ്ധീൻ തങ്ങൾ,ഉസ്താദ് ഫദ്‌ലുദ്ധീൻ ഫൈസി അൽ ഹൈതമി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും 

19ന് സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം,20ന് ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ,21 ന് ജലീൽ റഹ് മാനി വാണിയന്നൂർ,22ന് നൗഷാദ് ബാഖവി ചിറയിൻകീഴ്, എന്നിവരുടെ മതപ്രഭാഷണം നടക്കും.23 ന് രാവിലെ 9 മണിക്ക് നടക്കുന്ന സമാപന സംഗമം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.ഒ.എം എസ് തങ്ങൾ നിസാമി മേലാറ്റൂർ ദിക്ർ ദുആ മജ്‌ലിസിന് നേതൃത്വം നൽകും.1 മണിക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കും.
Previous Post Next Post
3/TECH/col-right