Trending

വാവാട് ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കം

വാവാട് : സൈനുൽ ഉലമ അറബിക് കോളേജ് പതിനാലാം വാർഷിക സമ്മേളനത്തിനും പ്രമുഖ സൂഫി വര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ രണ്ടാം ഉറൂസ് മുബാറക്കിനും ഇന്ന്ക് തുടക്കം.

ഇന്ന് ജുമുഅ നിസ്ക്കാര ശേഷം മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാവും.സ്വാഗത സംഘം ചെയർമാൻ കെ സി മമ്മുട്ടി മുസ്ലിയാർ പതാക ഉയർത്തും.
സിയാറത്തിന് മഹല്ല് പ്രസിഡണ്ട് കെ. അബ്ദുൽ ബാരി ബാഖവി, വാവാട് ഖാസി കുന്നുമ്മൽ അബദുള്ള മുസ്ലിയാർ എന്നിവർ നേതൃത്വം നൽകും .പി.കെ.മുഹമ്മദ് ഹസ്സൻ ദാരിമി, എം. പി.ബാവ ജീറാനി, പി.കെ.മുഹമ്മദ് ഹൈത്തമി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

15 ന് വനിത സംഗമം നടക്കും.പി കെ മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. 16 ന് രാത്രി യുവജന സംഗമത്തിൽ റഫീഖ് സകരിയ ഫൈസി കൂടത്തായി സംസാരിക്കും. 18 ന് എസ് വൈ എസ് കോഴിക്കോട്  ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ ആമില സംഗമം നടക്കും.സയ്യിദ് നജ്മുദ്ധിൻ തങ്ങൾ
ഫള്‌ലുദ്ധീൻ ഫൈസി അൽ ഹൈത്തമി ക്ലാസുകൾക്ക് നേതൃത്വം നൽകും.

19 ന് സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം,20 ന് അഹമദ് കബീർ ബാഖവി,21 ന് ജലീൽ റഹ്മാനി വാണിയന്നൂർ,22 നൗഷാദ് ബാക്കവി ചിറയൻ കീഴ് തുടങ്ങിയവർ  പ്രഭാഷണം നടത്തും.23 ന് രാവിലെ 9 ന് നടക്കുന്ന സമാപന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 
ഒ.എം.എസ്. തങ്ങൾ നിസാമി ദിഖ്‌റ് ദുആ മജ്‌ലിസിന് നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right