Trending

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

ബാലുശ്ശേരി:ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂനൂർ കേന്ദ്രീകരിച്ചുകൊണ്ട് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മൂന്നുവർഷത്തോളം ആയി മാരക മയക്കുമരുന്നായ MDMA വിതരണം നടത്തിയിരുന്ന പൂനൂർ ചോയിമഠം കത്തറമ്മൽ റോഡിലുള്ള കരിങ്കുറ്റിയിൽ അബ്ദുൽ അസീസിന്റെ മകൻ മിജാസിനെ
യാണ് (22)  ഇന്ന് ബാലുശ്ശേരി എസ്. ഐ. റഫീക്കും സംഘവും ചേർന്ന് പുനൂരിൽ വച്ച്  സാഹസികമായി പിടികൂടിയത്.

MDMAയുടെ പ്രധാന വില്പനക്കാരനായ മിജാസിനെ പിടികൂടുന്നതിനായി നാലുമാസത്തോളം ആയി ബാലുശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.0.42 ഗ്രാം MDMA യാണ് പ്രതിയിൽ നിന്നും ലഭിച്ചത്.എസ് ഐ യെ കൂടാതെ എ എസ് ഐ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ രാജ്, മുഹമ്മദ് ജംഷിദ് എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right