പന്നിക്കോട്ടൂർ:പാലങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കുണ്ടുങ്ങരപ്പാറ ഏരിയയിൽ വെച്ച് സൗജന്യ ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ് നടത്തി.
ക്യാമ്പിൽ എം.എൽ.എസ്. പി. സ്റ്റാഫ് നേഴ്സ് അഞ്ജലി ബോധവത്കരണ ക്ലാസ്സ് നൽകി.
ആശാ വർക്കർമാരായ സൈനബ, ഉഷാ കുമാരി എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ പ്രദേശത്തെ നിരവധി പേർ പങ്കെടുത്തു.
Tags:
NARIKKUNI