Trending

വിദ്യാർത്ഥിയുടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു.

കല്‍പ്പറ്റ:മടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്ലിയാരുടെ മകൻ സിനാന്‍റെ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11മണിയോടെ ആണ് അപകടം നടന്നത്.

മൊബൈൽ ഫോൺ അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ ഫോൺ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി.

രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
Previous Post Next Post
3/TECH/col-right