Trending

ആയുർവ്വേദ ആശുപത്രിക്ക് കുഴൽ കിണർ സമർപ്പിച്ചു.

പന്നിക്കോട്ടൂർ:വേനൽക്കാലത്ത് ജല ക്ഷാമം രൂക്ഷമാകുന്ന പന്നിക്കോട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിക്ക് ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച കുഴൽ കിണർ  മോട്ടോർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജസീല മജീദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ കുമ്പളത്ത് മുഖ്യാതിഥികളായിരുന്നു. ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ.കെ.വി.ബിജു  തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 

ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച
പന്നിക്കാട്ടൂർ ഗവ: ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ഷരീഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
Previous Post Next Post
3/TECH/col-right