Trending

സമൂഹ രക്തദാന ക്യാമ്പ് നടത്തി.

പൂനൂർ: മങ്ങാട് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധസംഘടനകളായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട്, ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽകൈറ്റ്സ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ  സമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എം.വി.ആർ ക്യാൻസർ സെന്ററിലെ  വേദന അനുഭവിക്കുന്ന അർബുദ രോഗികൾക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട  ക്യാമ്പിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, രക്ഷിതാക്കൾ, ആശ പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി.

പി.ടി.എ പ്രസിഡൻറ് ഖൈറുന്നിസ റഹീം, പ്രധാനാധ്യാപിക കെ പി സലില, ഡോ. അരുൺ (എം.വി.ആർ ക്യാൻസർ സെൻറർ) ഡോ.ജോബി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം, കെ.മുബീന, കെ അബ്ദുസലിം, ടി പി അജയൻ, വി എച്ച് അബ്ദുൽസലാം, എ പി ജാഫർ സാദിഖ്, പി സജിന, കേഡറ്റ് ശ്രീഹരി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right