നരിക്കുനി:കനത്ത മഴയിൽ കടപുഴഞ്ഞ വീണ മരങ്ങൾ ഗതാഗതം തടസ്സപ്പെട്ട നിരത്തുകളിൽ ഗതാഗത യോഗ്യമാക്കി SKSSF നരിക്കുനി മേഖല വിഖായ റെസ്ക്യൂ ടീം മാതൃകയായി.
കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശ പ്രകാരം, വെള്ളിമാട്കുന്ന് NGO കോട്ടേജ് ഭാഗത്ത് ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് കടപുഴകി വീണ മരവും ,
എളേറ്റിൽ വട്ടോളി പുലിവലം ലക്ഷംവീട് റോഡിൽ കടപുഴകി വീണ മരവും SKSSF വിഖായ വളണ്ടിയര്‍മാര്‍ മുറിച്ചു മാറ്റി റോഡുകൾ ഗതാഗത യോഗ്യമാക്കി.
വിഖായ കോഴിക്കോട് ജില്ലാ ചെയർമാൻ ജലീല്‍ പോലൂര്‍ , ഷംസുദ്ധീൻ ഒഴലക്കുന്ന്, അനസ് , ഖാദര്‍ എളേറ്റിൽ , കബീര്‍ , നാസര്‍ ആരാമ്പുറം , സിനാന്‍ അരീചോല , ഫസലുറഹ്മാൻ ഒഴലക്കുന്ന്, തുടങ്ങിയവർ നേതൃത്വം നൽകി .
Tags:
NARIKKUNI