യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്സുമാർ പോരാട്ടത്തിനൊരുകുകയാണ്. മിനിമം വേതനം 40,000 രൂപയാക്കുക, ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ 19 ബുധനാഴ്ച നഴ്സുമാർ സെക്രട്ടറിയറ്റ് മാർച്ച് നടത്തുന്നു.
രണ്ടര ലക്ഷത്തോളം നഴ്സുമാർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ആശുപത്രികളിൽ മൂന്നിൽ ഒന്ന് നഴ്സുമാർ മാത്രമേ സേവനത്തിന് ഉണ്ടാകുകയുള്ളു. ഈ വിവരം കാണിച്ചുകൊണ്ടുള്ള നോട്ടീസ് എല്ലാ ആശുപത്രികൾക്കും നൽകിയിട്ടുണ്ട്.
ജൂൺ 25 ന് തൃശൂരിൽ വെച്ചുനടന്ന യു എൻ എ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സമരപരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
Tags:
KERALA