പൂനൂർ: പൂനൂർ ജിഎം എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ നന്ന അസംബ്ലിയിൽ കുട്ടികൾ ല ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് വലിയ ക്യാൻവാസിൽ അധ്യാപകരും കുട്ടികളും ലഹരിക്കെതിരെ ഉള്ള ചിത്രരചന നടത്തുകയും മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തു.
ബിആർസി ട്രെയിനറും ചിത്രകല അധ്യാപകനുമായ ജെയിൻ. കെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് റിയാസ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായ രഞ്ജിത്ത്, അഷ്റഫ് എ പി, ഷൈമ, സിജിത എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് സ്വാഗതവും യുകെ ഇസ്മായിൽ നന്ദിയും പറഞ്ഞു.
Tags:
EDUCATION