മങ്ങാട് : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി മങ്ങാട് എ യു പി സ്കൂളില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു.പ്രത്യേക അസംബ്ലി , ലഹരിവിരുദ്ധ പ്രതിജ്ഞ , പ്രഭാഷണം , കൊളാഷ് പ്രദര്‍ശനം എന്നിവ നടന്നു.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി JRC യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലിക്ക് സ്കൂള്‍ പി ടി എ പ്രസിഡന്റ് നൗഫല്‍ മങ്ങാട് , പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ എ കെ ഗ്രിജീഷ് മാസ്റ്റർ, JRC കൺവീനർ മക്കിയ ടീച്ചർ , ടി അബ്ദുല്‍ ജബ്ബാർ മാസ്റ്റർ കെ ഉമ്മർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION