Trending

കെട്ടിട നിർമ്മാണം:അയൽവാസിയുടെ ചുറ്റുമതിൽ ഇടിഞ്ഞു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ റോഡിൽ കെട്ടിട നിർമ്മാണത്തിനായി രണ്ടു മീറ്ററിൽ അധികം ആഴത്തിൽ മണ്ണെടുത്തത് കാരണം അയൽവാസിയുടെ ചുറ്റുമത്തിൽ ഇടിഞ്ഞു.

വൈലാങ്കര ശരീഫിന്റെ വീടിന്റെ ചുറ്റുമതിൽ ആണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ തകർന്നു വീണത്.മതിലിനോട് ചേർന്നു കിടക്കുന്ന വൈദ്യുതപോസ്റ്റ്‌ ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.

നേരത്തെ ഈ കെട്ടിടത്തിനായുള്ള പ്രവർത്തികൾ തുടങ്ങിയപ്പോൾത്തന്നെ തന്റെ ചുറ്റുമതിലിനോട്‌ ചേർന്ന് മണ്ണ് തുരന്നെടുക്കുന്ന വിവരം പഞ്ചായത്ത്‌ അധികാരികളെ അറിയിച്ചതും,ആഴത്തിൽ മണ്ണെടുക്കുന്നത് മൂലം തന്റെ ചുറ്റുമതിലിനുള്ള സുരക്ഷാഭീഷണി രേഖാമൂലം പരാതി നൽകിയിട്ടും പഞ്ചായത്ത്‌ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് തന്റെ വീടിന്റെ ചുറ്റുമതിൽ ഇടിയാൻ കാരണമായതെന്ന് വീട്ടുടമ ശരീഫ് പറഞ്ഞു.

അതേ സമയം ഇടിഞ്ഞ മതിലിനോട് ചേർന്ന് അപകടാവസ്ഥയിൽ വൈദ്യുതപോസ്റ്റ്‌ നിൽക്കുന്നതിനാൽ KSEB ഉദ്യോഗസ്ഥർ എത്തി ഈ പോസ്റ്റ്‌ വഴിയുള്ള വൈദ്യുതിബന്ധം വിച്ചേധിച്ചു.
Previous Post Next Post
3/TECH/col-right