Trending

ബലി പെരുന്നാള്‍: 28 ലെ അവധിക്കൊപ്പം 29നും അവധി നല്‍കണം; കേരള മുസ്ലിം ജമാഅത്ത് നിവേദനം നല്‍കി.

തിരുവനന്തപുരം : ഈ വര്‍ഷത്തെ ബലിപെരുന്നാളിന് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.

28നാണ് നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെരുന്നാള്‍ ദിനത്തെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് പെരുന്നാള്‍ ദിനത്തില്‍ അവധിപ്രഖ്യാപിക്കണമെന്നാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം.
Previous Post Next Post
3/TECH/col-right