എളേറ്റില്‍:ഈ വര്‍ഷത്തെ SSLC , NMMS പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എളേറ്റില്‍ ഫോക്കസില്‍ നടന്ന അനുമോദന പരിപാടിയില്‍ ഉപഹാരം നല്‍കി ആദരിച്ചു.
എളേറ്റില്‍ M J അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ അനുമോദന സംഗമം ഫോക്കസ് മാനേജര്‍ പി പി മുഹമ്മദ് ഉനൈസിന്‍റെ അധ്യക്ഷതയില്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന് JCI INDIA ട്രൈനര്‍ കെ പി റഊഫ് നേതൃത്വം നല്‍കി.
എസ്കോ എളേറ്റില്‍ പ്രസിഡന്‍റ് ടി അബ്ദുല്‍ റഷീദ് മുഖ്യാതിഥിയായി പങ്കെടുത്തു.ചടങ്ങില്‍ അയ്യൂബ് പൂക്കോട് , സകരിയ്യ ചുഴലിക്കര , കെ.പി. നൗഫല്‍ മാസ്റ്റര്‍ , എം.എ റഷീദ് , പി.പി. ഷഹീര്‍ ,എം. എ. റാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി.ഫോക്കസ് ഡയരക്ടര്‍ നൗഫല്‍ മങ്ങാട് സ്വാഗതവും എസ്കോ സെക്രട്ടറി കെ പി നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
Tags:
ELETTIL NEWS