Trending

ഗ്രീൻ ആർമി കൊടുവള്ളിയുടെ ആദരം; ആര്യയും,ഡോ: ജസീറ നസ്റിനും നിർവ്വഹിച്ചു.

താമരശ്ശേരി : ഗ്രീൻ ആർമി  കൊടുവള്ളി (ഹരിത സേന സൊസൈറ്റി Reg: 213/2017 ) അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി വിജയികളായവർക്ക് വർഷം തോറും നൽകാറുള്ള അനുമോദനവും ആദരവും സംഘടിപ്പിച്ചു.ഗ്രീൻ ആർമി ട്രസ്റ്റ് രക്ഷാധികാരികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ,സയ്യിദ് അഷ്റഫ് തങ്ങളുടെയും മഹനീയ സാനിദ്ധ്യത്തിൽ നീറ്റ് പരീക്ഷ ജേതാവ് ആര്യ ആർ.എസ്,ഡോ:ജസീറ നസ്റിനും ഗ്രീൻ ആർമിയുടെ  സ്നേഹോപഹാരം  വിജയികളിൽ ഉൾപ്പെട്ട ടി.പി.ആമിൽ ഹുസൈൻ,മുഹമ്മദ് ഡാനിഷ് വി.കെ, അഫ്ത്താബ് പി. എന്നിവർക്ക്കൈമാറി.

തച്ചംപൊയിൽ ശിഹാബ് തങ്ങൾ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സയ്യിദ് മുള്ഹാർ തങ്ങൾ, ട്രസ്റ്റ് സെക്രട്ടറി നദീർ അലി, ട്രസ്റ്റ് അംഗം പി. ബാരി മാസ്റ്റർ,
 തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് ഭാരവാഹികളായ സലാം മാസ്റ്റർ,എൻ.പി ഇബാഹിം,ടി.പി മജീദ്, ടി.പി കാദർ, പി.ടി അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.മറ്റ് വിദ്യാർത്ഥികൾക്ക്  അവരുടെ പ്രദേശങ്ങളിൽ  വെച്ച് പ്രമുഖ വ്യക്തികളും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു.

ജീവ കാരുണ്യ സേവന മേഖലയിൽ ആരംഭം കുറിച്ച് ഏഴ് വർഷം പിന്നിട്ട ഗ്രീൻ ആർമി ട്രസ്റ്റ്  കൊടുവള്ളി മണ്ഡലത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനവും കുറഞ്ഞ നിരക്കിലും സൗജന്യമായും ഇരുപത്തിനാല് മണിക്കൂർ ആംബുലൻസ് സർവ്വീസും നടത്തുന്നു. വീട്, കിണർ നിർമ്മാണം, രോഗികൾക്ക് മരുന്ന് വിതരണം തുടങ്ങിയ നടപ്പാക്കിയതും തുടരുന്നതുമായ  ഗ്രീൻ ആർമി കൊടുവള്ളിയുടെ പലപദ്ധതികളും നിലവിലുണ്ട്.
Previous Post Next Post
3/TECH/col-right