കോഴിക്കോട് :തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ല കിറ്റിയുടെ നേതൃത്വത്തിൽ
മലയാള സാഹിത്യത്തിലെ ഹജ്ജ് എഴുത്തുകൾ' ചർച്ച സംഘടിപ്പിച്ചു.ഹജ്ജ് സാഹിത്യ ആവിഷ്ക്കാര വൈവിധ്യങ്ങൾ പഠന വിധേയമാക്കുകയും അവ ക്രോഡീകരിക്കപ്പെടുകയും ചെയ്യണെമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ട് ഗേവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബാബു സൽമാൻ അധ്യക്ഷത വഹിച്ചു.തനിമ സംസ്ഥാനവൈസ് പ്രസിഡന്റ്പി.ടി. കുഞ്ഞാലി,ആരാമം മാസികഎഡിറ്റർ
ഫൗസിയ ഷംസ് , തനിമ ജില്ലാ സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നു ഹംസ സംസാരിച്ചു.
അഷ്റഫ് വെള്ളിപറമ്പ്, ഫൈസൽ അബൂബക്കർ , സൈഫു റഷീദ്, നൗഷാദ് മുട്ടാഞ്ചേരി,അഷ്റഫ് വാവാട്, ബശീർ പൊറ്റശ്ശേരി, ബഷീർ മുട്ടാഞ്ചേരി, മൻസൂർകരുവൻ പൊയിൽ, അമീൻ മുന്നൂർ,അമീൻ ജൗഹർതുടങ്ങിയവർ സംബന്ധിച്ചു.ശമീർ ബാബു കൊടുവള്ളി സ്വാഗതവും, നസീബ ബഷീർ നന്ദിയും പറഞ്ഞു.
Tags:
KOZHIKODE