Trending

കാണാതായ പന്ത്രണ്ടുകാരനെ ചെന്നൈയിൽ കണ്ടെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചു.

നരിക്കുനി: നരിക്കുനിയിൽ നിന്നും ഇന്നലെ ഉച്ചക്ക് കാണാതായ പുല്ലാളൂർ പറപ്പാറമ്മൽ പി പി അബ്ദുൽ അസീസിൻ്റെ മകൻ മുഹമ്മദ് നാജിൽ എന്ന 12 വയസ്സുകാരനെ ചെന്നൈയിൽ കണ്ടെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചു.

ട്രെയിനിലെ TTE യാണ് കുട്ടിയെ ചെന്നൈ പോലിനെ ഏൽപ്പിച്ചത്.പിന്നീട് കുട്ടി തന്നെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചു.
ബന്ധുക്കൾ കാക്കൂർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് തിരികെ എത്തിക്കുന്നതിനായി ഉടൻ ചെന്നൈയിലേക്ക് തിരിക്കും.

ഇന്നലെ വൈകുന്നേരത്തെ ട്രൈനിൽ കയറി ചെന്നൈയിൽ എത്തിയതാവാനാണ് സാധ്യത.
Previous Post Next Post
3/TECH/col-right