പൂനൂർ : പൂനൂർ ഗാഥ കോളേജ് സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിൽ എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിലെ മികച്ച വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു. വിശിഷ്ടാതിഥിയായി പങ്കെടുത്ത നീറ്റ് പരീക്ഷയിലെ കേരളത്തിലെ ഒന്നാംറാങ്ക് വിജയി ആർ.എസ്. ആര്യയെ ആദരിച്ചു.
പരിപാടിയിൽ റജി വടക്കയിൽ അധ്യക്ഷനായി.എസ്.എസ്.എ മുൻ ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ .യു.കെ.മുഹമ്മത് ഉദ്ഘാടനം ചെയ്തു.ആർ.എസ്.ആര്യയെ യു.കെ. ബാവ മാസ്റ്റർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.മികച്ച വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സാജിത ഉപഹാരം നൽകി.
പി.സാജിത, ആർ.എസ്.ആര്യ, യു.കെ. ബാവ, സി.പി.മുഹമ്മത്, ദിനേശ് പുതുശ്ശേരി, പി.കെ. വനജ, ഇബ്രാഹിം ഇയ്യാട് പ്രസംഗിച്ചു.
ഗിരീഷ് തേവള്ളി സ്വാഗതവും യു.കെ. അശോകൻ നന്ദിയും പറഞ്ഞു.
Tags:
POONOOR