Trending

എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വായനവാരത്തിന് തുടക്കമായി.

എരവന്നൂർ :പി.എൻ.പണിക്കർ ചരമദിനത്തോടനുബന്ധിച്ച് എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ  വ്യത്യസ്ത പരിപാടികളും കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അക്ഷരമരം, ലെറ്റർ ഗാർഡൻ , ക്വിസ് മത്സരം എന്നിവ നടത്തി.

എരവന്നൂർ ചെറുവലത്ത് താഴം ശ്രുതി വായനശാല കുട്ടികൾ സന്ദർശിക്കുകയും വായനശാലയുടെ ചരിത്രം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.വായനശാല പ്രതിനിധികളായ കെ.പവിത്രൻ, എം.എം.ബാലൻ, പ്രധാനധ്യാപകൻ നാസിർ തെക്കെവളപ്പിൽ , പി.കെ. മുഹമ്മദ് അഷ്റഫ്,ടി.കുഞ്ഞി മാഹിൻ , ജമാലുദ്ദീൻ പോലൂർ, സഫിയ ബദ്‌രി എന്നിവർ സംസാരിച്ചു.

പഴയതും പുതിയതുമായ അൻപതോളം വ്യത്യസ്ത ബാല പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾ കണ്ടു മറന്ന ബാല പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം വേറിട്ട കാഴ്ചയായിരുന്നു.കുട്ടികളുടെ വക നിരവധി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സമാഹരിച്ചു.

തുടർ ദിവസങ്ങളിൽ രക്ഷിതാക്കൾക്കുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right