പൂനൂര്‍:മങ്ങാട് എ യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു . ഒന്ന് , രണ്ട് ക്ലാസുകളിൽ നടപ്പാക്കുന്ന സചിത്രനോട്ടുബുക്കിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ ശാല സംഘടിപ്പിച്ചത്.കുട്ടികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ലളിതവും ആസ്വാദ്യകരവുമാക്കാന്‍ സഹായിക്കുന്ന വ്യത്യസ്തമായ ഈ പദ്ധതി രക്ഷിതാക്കള്‍ക്ക് നവ്യാനുഭവമായി.
പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഖൈറുന്നിസ റഹീം ശില്‍പശാല ഉദ്ഘാടനം ചെയ്തു . ബി ആര്‍സി ട്രൈനര്‍ ഷീബ ടീച്ചര്‍ ക്ലാസിന് നേതൃത്വം നല്‍കി.
കെ ഉമ്മര്‍ മാസ്റ്റര്‍ , ഷബീറലി മാസ്റ്റര്‍ , നദീറ ടീച്ചര്‍ , ഇര്‍ഷാദ് മാസ്റ്റര്‍ ആശംസകള്‍ അറിയിച്ചു.പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി
Tags:
EDUCATION