Trending

രക്തദാന ബോധവത്ക്കരണ ക്ലാസ്സും,രക്തദാന സമ്മതപത്രം സ്വീകരിക്കലും.

പൂനൂർ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ബോധവത്ക്കരണ ക്ലാസ്സും,രക്തദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, എസ്. പി.സി. സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എം.വി.ആർ ക്യാൻസർ സെന്ററിലെ രോഗികൾക്കായി 100 യൂണിറ്റ് രക്തം ദാനം നൽകുന്ന മഹത്തായ പരിപാടി വിദ്യാലയത്തിലെ രക്ഷിതാക്കളുടെയും, അധ്യാപകരുടെയും, ജീവനക്കാരുടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്.

ഹെൽത്ത് ഇൻസ്പെക്ടർ ലത പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, മുഹമ്മദ് പൂങ്കാവനം, എ.വി മുഹമ്മദ്, മൈമൂന, ജാഫർ സാദിഖ് എ.പി എന്നിവർ സംസാരിച്ചു. ടി.പി അജയൻ സ്വാഗതവും കെ അബ്ദുസലീം നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right