Trending

വാവാട് സ്മാർട്ട് വില്ലേജ് ഓഫീസ്കെട്ടിടം ഉദ്ഘാടനം ഇന്ന്.

കൊടുവള്ളി :വാവാട് വില്ലേജ് ഓഫിസിന് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (12-6-23 തിങ്കളാഴ്ച) രാവിലെ 11 ന് റവന്യു ഭവന വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ സർക്കാറിന്റെ
നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് സൗകര്യപ്രദമായ ഇരുനില കെട്ടിടം പണിതത്.കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിർവഹിച്ചത്.

പഴയവില്ലേജ് ഓഫീസിൽ ജിവനക്കാർക്ക് ജോലി ചെയ്യുവാനോ, ഫയലുകൾ സൂക്ഷിക്കുവാനോ  സൗകര്യമില്ലായിരുന്നു.വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ നിൽക്കുവാൻ പോലും കഴിയാതെ പ്രയാസപ്പെടുകയാണ്
ചെയ്തിരുന്നത്.പ്രദേശവാസിയായ പരേതനായ കെ.ടി.ഇമ്പിച്ചി മോയി വിട്ട് നൽകിയ ഭൂമിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്താണ് 32 വർഷം മുൻപാണ്   വില്ലേജ് ഓഫിസിന് കെട്ടിടം പണിതത്.1986 ജൂൺ 15ന് അന്നത്തെറവന്യുമന്ത്രിയായിരുന്ന പി.ജെ ജോസഫാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

കൊടുവള്ളി നഗരസഭയിലെ 13 ഓളം ഡിവിഷൻ പ്രദേശങ്ങൾ ഉൾപെടുന്നതാണ് വാവാട് വില്ലേജ് ഓഫീസിന്റ പരിധി.പിന്നീട് കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല.കെട്ടിടം നിർമ്മിതി കേന്ദ്രയാണ് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ ഡോ.എം.കെ.മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി. മുഖ്യാതിഥിയാവും.മുൻ എം.എൽ.എ കാരാട്ട് റസാഖ്, ജില്ലാ കലക്ടർ എ. ഗീത. എന്നിവരും രാഷ്ട്രിയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രിയെ വാവാട് സിറാജുദ്ദീൻ മദ്റസ പരിസരത്ത് നിന്നും സാംസ്കാരിക ഘോഷയാത്രയോടെ സ്വീകരിച്ചാനയിക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാനും നഗരസഭ ചെയർമാനുമായ അബ്ദു വെള്ളറ, പബ്ലിസ്റ്റി ചെയർമാൻ ഒ.പി. മജീദ്, കൺവീനർ അഷ്റഫ് വാവാട്, കൗൺസിലർ പി.വി. ബഷീർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right