ദുബായ്:യുഎഇയില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള ഔദ്യോഗിക ഈദ് അല്‍ അദ്ഹ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സ് (എഫ്എഎച്ച്ആര്‍) പറയുന്നത് പ്രകാരം, ഗ്രിഗോറിയന്‍ തീയതിക്ക് അനുസൃതമായി, ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ഈദ് അല്‍ അദ്ഹ അവധി ദിനങ്ങള്‍ 9 മുതല്‍ 12 സുല്‍ ഹിജ്ജ (1444 AH) വരെയാണ്.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഈദ് അല്‍ അദ്ഹ (ബലി പെരുന്നാള്‍ എന്നും അറിയപ്പെടുന്നു) ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായര്‍ വരെ (വാരാന്ത്യം ഉള്‍പ്പെടെ) ആയിരിക്കും.
ഇസ്ലാമിക കലണ്ടര്‍ ചാന്ദ്ര സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍, ജൂണില്‍ സുല്‍ ഹിജ്ജ ചന്ദ്രന്‍ ദര്‍ശിക്കുമ്പോള്‍ സ്ഥിരീകരിച്ച തീയതികള്‍ പ്രഖ്യാപിക്കും.
യുഎഇയില്‍, ഈദ് അല്‍ അദ്ഹ അവധിക്ക് താമസക്കാര്‍ക്ക് അഞ്ച് ദിവസത്തെ അല്ലെങ്കില്‍ ആറ് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. ഇസ്ലാമിക ഹിജ്റി കലണ്ടര്‍ മാസങ്ങളുടെ ആരംഭവും അവസാനവും നിര്‍ണ്ണയിക്കുന്ന ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ചിരിക്കും ദൈര്‍ഘ്യം.
2023-ല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കായി അംഗീകരിച്ച ഔദ്യോഗിക അവധിക്കാല അജണ്ട സംബന്ധിച്ച മന്ത്രിമാരുടെ കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് FAHR-ല്‍ നിന്നുള്ള സര്‍ക്കുലര്‍ വന്നത്.
Tags:
INTERNATIONAL