പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി ആരാമ്പ്രത്തെ നിർമ്മിത വനമായ വി എം കെ ബൊട്ടാണിക്കൽ ഗാഡനിലേക്ക് പരിസ്ഥിതി പഠനയാത്ര നടത്തി.
259 ഓളം വ്യത്യസ്ത സ്പീഷീസിൽ പെട്ട വനവൃക്ഷങ്ങൾ സംരക്ഷിക്കപ്പെട്ട വനത്തിലെ ജൈവവൈവിധ്യത്തെ കുട്ടികൾ പരിചയപ്പെട്ടു. പ്രധാനാധ്യാപിക കെ പി സലില ഫ്ലാഗ് ഓഫ് ചെയ്തു.
വനം തയ്യാറാക്കി സംരക്ഷിക്കുന്ന വി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. എ വി മുഹമ്മദ്, കെ അബ്ദുസലീം, പി സജിന, കെ എം സരിമ, തേജലക്ഷ്മി, സൂര്യ ലക്ഷ്മി, ഫാത്തിമ റയ, ഹാദി യൂസഫ് എന്നിവർ ആശംസകൾ നേർന്നു.
ടി പി മുഹമ്മദ് ബഷീർ സ്വാഗതവും ഷസ ഖദീജ നന്ദിയും പറഞ്ഞു.
Tags:
EDUCATION