പൂനൂർ: മത ഭൗതിക സമന്വയ വിദ്യാഭ്യാസം പാരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ പൂനൂർ - മങ്ങാട് വടക്കെ നെരോത്ത് SYS യൂണിറ്റ് കമ്മിറ്റി ആരംഭിക്കുന്ന ത്വൈബ ഗാർഡൻ ഇസ്ലാമിക് പ്രീ സ്കൂളിൻ്റെ ഉദ്ഘാടനം സയ്യിദ് അബുൽ ലത്തീഫ് അഹ്ദൽ അവേലം നിർവഹിച്ചു. സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് ഖുത്ബുദ്ധീൻ തങ്ങൾ ലക്ഷ്വദീപ് പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.
മഹല്ല് പ്രസിഡൻ്റ് NV അബ്ദുറഹിമാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുപരിപാടിയിൽ സ്ഥലം മുദരിസ് ഫള്ലുറഹ്മാൻ സഖാഫി ഉദ്ഘാടന പ്രഭാഷണം നടത്തി. NV മജീദ് ഹാജി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം , NV മുഹമ്മദലി, കേരള മുസ്‌ലിം ജമാഅത്ത് പൂനൂർ സോൺ സെക്രട്ടറി അബ്ദുൾ ഹമീദ് സഖാഫി, സാജിദ് പടിക്കൽ, ആഷിഖ് സഖാഫി ,
റഫീഖ് സഖാഫി, ലുഖ്മാൻ മങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർഥികളെ അവരുടെ സാമൂഹികവും വൈകാരികവും വൈജ്ഞാനികവും ധാർമ്മികവുമായ വികസനം പരിപോഷിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലുള്ള പഠന രീതിയാണ് ഒരുക്കിയിട്ടുള്ളത്. കളിയെ അടിസ്ഥാനമാക്കിയുള്ള പഠനം, സർഗ്ഗാത്മക പര്യവേക്ഷണം, പഠനത്തോടുള്ള സ്നേഹം വളർത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് ത്വൈബ ഗാർഡൻ ഇസ്ലാമിക് പ്രീസ്‌കൂൾ ഒരുക്കിയിട്ടുള്ളത്.
Tags:
POONOOR