എളേറ്റിൽ:വിദ്യാർത്ഥികളിലെ കലാ-സാഹിത്യപരമായ ശേഷികൾ പോഷിപിക്കുന്നതിനു വേണ്ടി മൂപ്പതാണ്ടു കാലമായി ഓരോ നാടുകളിലും ആഘോഷിച്ചു വരുന്ന സാഹിത്യോത്സവത്തിന്റെ എളേറ്റിൽ സെക്ടർ SSF "സാഹിത്യോത്സവ്" 2023 ജൂൺ 10,11 (ശനി, ഞായർ) തിയ്യതികളിലായി എളേറ്റിൽ കണ്ണിറ്റമാക്കിൽ നടത്തപ്പെടും.
എളേറ്റിൽ സെക്ടർ പരിധിയിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളിൽ നിന്നും ഒന്നാം ക്ലാസ് മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ 120 ഓളം കലായിനങ്ങളിലാണ് മത്സരാർത്ഥികൾ മാറ്റുരയ്ക്കുക.
Tags:
ELETTIL NEWS