താമരശ്ശേരി: മുസ്‌ലിം ലീഗിന്റെ സാന്ത്വന പരിചരണ വിഭാഗമായ പി.ടി.എച്ച് ഹോസ്പിസിന്റെ താമരശ്ശേരി യൂണിറ്റ് ഉദ്ഘാടനവും ഹാജറ കൊല്ലരുകണ്ടി മെമ്മോറിയല്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിന്റെ സമര്‍പ്പണവും നാളെ (വ്യാഴാഴ്ച) വൈകിട്ട് 4.30-ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
പി.ടി.എച്ചിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ താമരശ്ശേരി പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്ക് ആശ്വാസമാവും. കിടപ്പു രോഗികളെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എച്ച് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ സ്റ്റാഫുകളെയും വളണ്ടിയര്‍മാരെയും സജ്ജമാക്കിയിട്ടുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി അറുപത് വളണ്ടിയര്‍മാക്ക് വിദഗ്ധ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.