കോഴിക്കോട്: കുന്നമംഗലം പാലക്കൽ മാളിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.പുല്ലുരാംപാറ തച്ചുകുന്നേൽ പരേതനായ വിൽസണിന്റെ മകൻ ആനന്ദ് വിൽസൺ (24) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു അപകടം.പരിക്കേറ്റ ആനന്ദിനെ ഉടൻ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ: മേഴ്സി. സഹോദരങ്ങൾ : ബെൻസൺ, ബിൻസി.
സംസ്ക്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട് നടക്കും.
Tags:
OBITUARY