Trending

ഗുസ്തി താരങ്ങളുടെ പോരാട്ടത്തിൽ അണിചേരണം:തനിമ കലാ സാഹിത്യ വേദി

കോഴിക്കോട്: രാജ്യത്തിന്റെ അഭിമാന മായ ഗുസ്തി താരങ്ങൾ തെരുവിൽ നീതിക്കായി പോരാടുമ്പോഴും അക്രമികൾക്ക് കാവലിരിക്കുന്ന ഭരണകൂടത്തെ പാഠം പഠിപ്പിക്കാൻ കലാ- സാംസ്കാരിക പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് തനിമ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിനായി പൊരുതി നേടിയ പുരസ്കാരങ്ങൾ വരെ ഉപേക്ഷിക്കേണ്ടി വരുന്നഗതികേട് ഇന്ത്യക്കാരെ നാണം കെ ടുത്തുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്ടി. കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ബാബു സൽമാൻ ,നസീബ ബശീർ ,റിയാസ്  കുറ്റിക്കാട്ടൂർ ,സലാം കരുവമ്പൊയിൽ,ഡോ. ശറഫുദ്ദീൻ കടമ്പോട്ട്, അശ്റഫ് വെള്ളിപറമ്പ്,ബശീർ പൊറ്റശ്ശേരി,ശമീർ ബാബു കൊടുവള്ളി,കെ.പി മുസ്തഫ,എം.എൻ അബ്ദുല്ല,അശ്റഫ് വാവാട് സംസാരിച്ചു.

സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നു ഹംസ സ്വാഗതം പറഞ്ഞു.
Previous Post Next Post
3/TECH/col-right