എളേറ്റിൽ:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ (സി.എം.എൽ.ആർ.ആർ.പി) പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവ് ചെയ്ത് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കിഴക്കോത്ത് മൂന്നാം വാർഡിലെ വലിയ പറമ്പ് - വെട്ട് കല്ലുംപുറം റോഡ് ഡോ: എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നസ്റിറി അധ്യക്ഷത വഹിച്ചു.
കെ.കെ ജബ്ബാർ മാസ്റ്റർ,കെ.മുഹമ്മദലി, എം എ ഗഫൂർ മാസ്റ്റർ.ഗീത വെള്ളിലാട്ട് പൊയിൽ,പി.ടിഗോപാലൻ.പി.ടി.ഭാസ്ക്കരൻ, ഇഖ്ബാൽ കത്തറമ്മൽ, വി പി കീരൻ,മിനി പി.ടി,ജംഷിദ് കുയ്യൊടി പ്രസംഗിച്ചു.
Tags:
ELETTIL NEWS