Trending

പരിസ്ഥിതി ദിനാചരണം

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലി, വൃക്ഷത്തൈ നടൽ, പ്ലാസ്റ്റിക് നിർമാർജനം, ക്വിസ് മത്സരം, വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം, തുണി സഞ്ചി വിതരണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ പി സലീല ഉദ്ഘാടനം ചെയ്തു. എവി മുഹമ്മദ് അധ്യക്ഷനായി.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ പരിസ്ഥിതിദിന സന്ദേശം നൽകി. എ പി ജാഫർ സാദിഖ്, എം സുധീഷ്, എ എം നിദ ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. ടി പി മുഹമ്മദ് ബഷീർ സ്വാഗതവും കെ മുബീന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right