Trending

പരിസ്ഥിതി സംരക്ഷണ വാരാചരണം ഉദ്ഘാടനം ചെയ്‌തു.

പൂനൂർ : പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക പ്രമേയത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി സംരക്ഷണവാരത്തിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി സാമൂഹിക ബോധവൽക്കരണം, ലഘുലേഖ പ്രചാരണം, പൊതുപ്രഭാഷണം, വൃക്ഷതൈ നടൽ എന്നീ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ ഉദ്ഘാടനം പൂനൂർ ഡയാലിസിസ് സെന്റർ പരിസരത്ത് വൃക്ഷതൈ നട്ടുകൊണ്ട് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു.

കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി, കെ അബ്ദുല്ല സഅദി, നാസർ ചെറുവാടി, മുനീർ സഖാഫി ഓർക്കാട്ടേരി, പി വി അഹ്‌മദ്‌ കബീർ, അലവി സഖാഫി കായലം, മുനീർ സഅദി പൂലോട്, മുഹമ്മദലി കിനാലൂർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right