പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ മുസ്ലിം ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ സി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. എം പി സി ഷുക്കൂർ മാസ്റ്റർ അധ്യക്ഷനായി.
പിസി ആലി ഹാജി, എൻ കെ മുഹമ്മദ് മുസ്‌ലിയാർ, കെ കെ അബ്ദുറഹ്മാൻ ഹാജി, കുണ്ടത്തിൽ സിറാജ്, വാർഡ് മെമ്പർ ജസീല മജീദ് എന്നിവർ സംസാരിച്ചു.
കെ കെ ഹാരിസ് സ്വാഗതവും,ബി സി ജലീൽ നന്ദിയും പറഞ്ഞു.
Tags:
PALANGAD