Trending

കൊടുവള്ളി ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ഒത്ത് ചേർന്നു.

കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂൾ 1996-97 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥി കളുടെ കൂട്ടായ്മയായ 'തിരികെ 97' രണ്ടാമത് സംഗമം കളരാന്തിരി പുനത്തിൽ ഓഡിറ്റോറിയത്തിൽ നടന്നു.400ൽ പരം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു.

ഗാനരചയിതാവ് കാനേഷ് പൂനൂർ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഫൈനൽ മത്സരവും, സിനിമാ ഗാനാലാപന മത്സരവും നടന്നു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളുംകാനേഷ് പൂനൂർ സമ്മാനിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടുപരീക്ഷ വിജയികളെ ചടങ്ങിൽ അനു മോദിച്ചു.

അകാലത്തിൽ പൊലിഞ്ഞ് പോയ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിക്കുന്ന ചടങ്ങും നടന്നു. സ്വാഗത സംഘം ചെയർ ഷാനവാസ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. സംഗിത സംവിധായകൻ ബാബു പടനിലം, കെ.ടി. മൻസൂറലി, ബിനോയ് , ഷൈനി അരീക്കോട്, സാജിർ മാനിപുരം, സലിം, നുസ്രത്ത് കട്ടാങ്ങൽ ,ഷമീർ സംസാരിച്ചു.

കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ഷറീന വായോളി നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right