ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു. താമരശ്ശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ്. പ്രതിയെ പോലിസ് തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.പൊലീസിന്റെ അന്വേഷണത്തിലാണ് വ്യാഴാഴ്ച താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു.പ്രദേശത്ത് എം.ഡി.എം.എ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Tags:
THAMARASSERY